ലോര്‍ഡ്സില്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട്, 153നു ഓള്‍ഔട്ട്

- Advertisement -

കാഗിസോ റബാഡയും വെയിന്‍ പാര്‍ണലും നിറഞ്ഞാടിയപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു നാണംകെട്ട ബാറ്റിംഗ് പ്രകടനം. പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇംഗ്ലണ്ട് ലോര്‍ഡ്സില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കാഗിസോ റബാഡ നാലും വെയിന്‍ പാര്‍ണല്‍, കേശവ് മഹാരാജ് എന്നിവര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 20/6 എന്ന നിലയില്‍ വലിയ ദുരന്തം ഏറ്റു വാങ്ങാനിരുന്ന ഇംഗ്ലണ്ടിനെ ജോണി ബാരിസ്റ്റോ-ഡേവിഡ് വില്ലി എന്നിവര്‍ ചേര്‍ന്ന് നേടിയ 62 റണ്‍സ് കൂട്ടുകെട്ടാണ് അവരുടെ മാനം രക്ഷിച്ചത്.

ഡേവിഡ് വില്ലി(26) പുറത്തായ ശേഷമെത്തിയ അരങ്ങേറ്റക്കാരന്‍ ടോബി റോളണ്ട്-ജോണ്‍സുമായി ചേര്‍ന്നും ജോണി ബാരിസ്റ്റോ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 100 കടന്നു. സ്കോര്‍ 134ല്‍ നില്‍ക്കെ 51 റണ്‍സെടുത്ത ജോണി ബാരിസ്റ്റോയെ കേശവ് മഹാരാജ് പുറത്താക്കി. 53 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ടോബിയും ബാരിസ്റ്റോയും ചേര്‍ന്ന് നേടിയത്. അരങ്ങേറ്റക്കാരന്റെ പരിഭവമില്ലാതെ ടോബി ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ട് മെല്ലെ 150 എന്ന സ്കോറിലേക്ക് അടുത്തുകൊണ്ടിരുന്നു. ഏഴ് റണ്‍സ് നേടിയ ജേക്ക് ബാളിനെ പുറത്താക്കി കേശവ് മഹാരാജ് തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 150 എന്ന ലക്ഷ്യം ഇംഗ്ലണ്ടിനു അപ്രാപ്യമെന്ന് തോന്നിച്ചു. മൂന്ന് റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി കേശവ് മഹാരാജ് തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ 37 റണ്‍സ് നേടിയ ടോബി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ഇതുവരെ ഒരു ഏകദിനം വിജയിച്ചിട്ടില്ലാത്ത സൗത്താഫ്രിക്ക ആ ലക്ഷ്യവുമായാവും ബാറ്റിംഗിനിറങ്ങുക

Advertisement