
വനിത ആഷസിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. നോര്‍ത്ത് സിഡ്നി ഓവലില്‍ നടന്ന ഏക ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 235/7 എന്ന നിലയിലാണ്. 70 റണ്‍സ് നേടിയ താമി ബ്യൂമോണ്ട് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റും 62 റണ്‍സ് നേടി പൊരുതി. ഓസ്ട്രേലിയയ്ക്ക് വേണ്ടി എല്‍സെ പെറി, താലിയ മക്ഗ്രാത്ത്, ജെസ് ജോനാസ്സെന്‍ എന്നിവര്‍ രണ്ട് വിക്കറ്റും. അമാന്‍ഡ വെല്ലിംഗ്ടണ്‍ ഒരു വിക്കറ്റും നേടി.
ടോസ് നേടിയ ഇംഗ്ലണ്ട് വനിതകള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ താമി -ഹീത്തര്‍ കൂട്ടുകെട്ട് ടീമിനെ മികച്ച നിലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അമാന്‍ഡ വെല്ലിംഗ്ടണ്‍ 104 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തതോടെ ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചു. ഏറെ വൈകാതെ ഹീത്തര്‍ നൈറ്റിനെയും ഇംഗ്ലണ്ടിനു നഷ്ടമായി.
പിന്നീട് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അവസരം നല്‍കാതെ ഓസ്ട്രേലിയന്‍ താരങ്ങള്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നത് തുടര്‍ക്കഥയാക്കി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ ഫ്രാന് വില്‍സണ്‍(11*) അന്യ ശ്രുബ്സോള്‍ എന്നിവരാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial