ഏകപക്ഷീയം ഇംഗ്ലണ്ട്, ലീഡ് 216

- Advertisement -

ലോര്‍ഡ്സില്‍ ഇംഗ്ലീഷ് ആധിപത്യം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 119/1. 59 റണ്‍സുമായി അലിസ്റ്റര്‍ കുക്കും, 22 റണ്‍സുമായി ഗാരി ബല്ലാന്‍സുമാണ് ക്രീസില്‍. കീറ്റണ്‍ ജെന്നിംഗ്സ് ആണ് പുറത്തായ താരം. 33 റണ്‍സാണ് ജെന്നിംഗ്സിന്റെ രണ്ടാം ഇന്നിംഗ്സിലെ സ്കോര്‍. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 361 റണ്‍സിനു അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ടിനു ഇപ്പോള്‍ 216 റണ്‍സിന്റെ ലീഡ് ആണ് ഉള്ളത്. മോണേ മോര്‍ക്കലിനാണ് കീറ്റണ്‍ ജെന്നിംഗ്സിന്റെ വിക്കറ്റ്.

 

214/5 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 40 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ കാഗിസോ റബാഡയെ നഷ്ടമായി. 41 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 27 റണ്‍സായിരുന്നു റബാഡയുടെ സംഭാവന. ഏറെ വൈകാതെ ടെംബ ബാവുമയെ(59) നഷ്ടമായ ദക്ഷിണാഫ്രിക്ക 248/7 എന്ന നിലയിലേക്ക് വീണുവെങ്കിലും ക്വിന്റണ്‍ ഡിക്കോക്ക്(51), വെറോണ്‍ ഫിലാന്‍ഡര്‍(52) കൂട്ടുകെട്ട് ലീഡ് 100 റണ്‍സില്‍ താഴെയാക്കിക്കുറച്ചു. തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ തികച്ച ഉടനെ ഇരുവരും മടഹ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 361ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിനു 97 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ്.

മൂന്നാം ദിവസം ലിയാം ഡോസണ്‍ , മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റും, ജെയിംസ് ആന്‍ഡേഴ്സണ്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇന്നിംഗ്സില്‍ മോയിന്‍ അലിയുടെ ആകെ വിക്കറ്റ് നേട്ടം നാലായി ഉയര്‍ന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement