Picsart 25 01 24 15 17 21 228

സഞ്ജു ഒരു ഓവറിൽ 22 അടിച്ച ബൗളറെ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കി

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾ വരുത്തി. ആദ്യ മത്സരത്തിൽ വെറും രണ്ട് ഓവറിൽ 38 റൺസ് വഴങ്ങിയ ഗസ് ആറ്റ്കിൻസണെ ടീമിൽ നിന്ന് ഒഴിവാക്കി. സഞ്ജു ആറ്റ്കിൻസണെ ഒരു ഓവറിൽ 22 റൺസ് അടിച്ചിരുന്നു. പകരക്കാരനായി ബ്രൈഡൺ കാർസെയെ ടീമിൽ ഉൾപ്പെടുത്തി. കൂടാതെ, 12ആമനായി ജാമി സ്മിത്തും ഇടം നേടി.

പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് ശേഷം തിരിച്ചുവരാൻ ശ്രമിക്കുന്ന ഇംഗ്ലണ്ട് നാളെയും അവരുടെ പേസ് ബൗളർമാരിൽ തന്നെയാകും വിശ്വാസം അർപ്പിക്കുക. രണ്ടാം ടി20 നാളെ ചെന്നൈയിലാണ് നടക്കുന്നത്‌.

Exit mobile version