ക്രൈസ്റ്റ്ചര്‍ച്ചില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനു, ജയം 4 വിക്കറ്റകലെ

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലെ അവസാന ദിവസത്തെ അവസാന ദിവസം പുരോഗമിക്കവേ ഇംഗ്ലണ്ടിനു മുന്‍തൂക്കം. ന്യൂസിലാണ്ടിനു നിലവില്‍ ജയം 172 റണ്‍സ് അകലെയാണെങ്കില്‍ ഇംഗ്ലണ്ടിനു പരമ്പരയില്‍ ഒപ്പമെത്തുവാന്‍ വേണ്ടത് 4 വിക്കറ്റുകള്‍ മാത്രമാണ്. നാലാം ദിവസം 42/0 എന്ന നിലയില്‍ വെളിച്ചക്കുറവ് മൂലം കളി നേരത്തെ ഉപേക്ഷിച്ച ശേഷം അഞ്ചാം ദിവസ ബാറ്റിംഗ് പുരോഗമിച്ച ന്യൂസിലാണ്ടിനു വിക്കറ്റുകള്‍ ഒരു വശത്ത് വീണുകൊണ്ടിരുന്നപ്പോളും ടോം ലാഥം മികച്ച പ്രകടനം പുറത്തെടുത്തു. 83 റണ്‍സ് നേടിയ ലാഥം ആറാം വിക്കറ്റായാണ് പുറത്തായത്.

തലേ ദിവസത്തെ സ്കോറിനോട് റണ്‍സ് ചേര്‍ക്കുന്നതിനു മുമ്പ് തന്നെ ജീത്ത് റാവലിനെയും(17), കെയിന്‍ വില്യംസണെയും(0) ടീമിനു നഷ്ടമായിരുന്നു. 91/4 എന്ന നിലയില്‍ നിന്ന് വാട്ളിംഗ്(19)-ലാഥം കൂട്ടുകെട്ട നടത്തിയ ചെറുത്ത് നില്പ് ഏറെ നിര്‍ണ്ണായകമായി. ഇരുവരും പുറത്തായ ശേഷം ഏഴാം വിക്കറ്റില്‍ കോളിന്‍ ഗ്രാന്‍ഡോ-ഇഷ് സോധി കൂട്ടുകെട്ടാണ് ഇപ്പോള്‍ ന്യൂസിലാണ്ടിനെ തോല്‍വിയില്‍ ഒഴിവാക്കി നിര്‍ത്തുവാന്‍ സഹായിക്കുന്നത്.

92 ഓവറില്‍ 219/6 എന്ന നിലയിലാണ് ന്യൂസിലാണ്ട്. ക്രീസില്‍ ഗ്രാന്‍ഡോം 45 റണ്‍സും ഇഷ് സോധി 26 റണ്‍സുമായി നില്‍ക്കുന്നു. ഇംഗ്ലണ്ടിനായി സ്റ്റുവ്ര‍ട് ബ്രോഡും ജാക്ക് ലീഷും രണ്ട് വീതം വിക്കറ്റഅ നേടിയപ്പോള്‍ മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ച് ഉഷാ തൃശ്ശൂർ
Next articleചെന്നൈ നിരയില്‍ ധോണി ബാറ്റിംഗിനു നേരത്തെയെത്തും