എഡ്ജ്ബാസ്റ്റണില്‍ നാണംകെട്ട് വെസ്റ്റിന്‍ഡീസ്

ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ആദ്യ ടെസ്റ്റില്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഒരിന്നിംഗ്സിനും 209 റണ്‍സിനുമാണ് വെസ്റ്റിന്‍ഡീസിനെതിരെ ജയം ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇരട്ട ശതകം നേടിയ അലിസ്റ്റര്‍ കുക്കാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ ഇന്നിംഗ്സ് ഇംഗ്ലണ്ട് 514/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ ഇന്നിംഗ്സുകള്‍ 168, 137 എന്നീ സ്കോറുകള്‍ക്ക് അവസാനിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ ജെര്‍മൈന്‍ ബ്ലാക്ക്‍വുഡ് പുറത്താകാതെ നേടിയ 79 റണ്‍സ് മാത്രമാണ് എടുത്തുപറയാനാവുന്ന പ്രകടനം. 168 റണ്‍സ് ആ ഇന്നിംഗ്സില്‍ കരീബിയന്‍ സംഘം നേടിയെങ്കില്‍ രണ്ടാം ഇന്നിംഗ്സ് അതിലും മോശമായിരുന്നു. ക്രെയിഗ് ബ്രാത്‍വൈറ്റ് തിളങ്ങിയ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോര്‍ 40 ആയിരുന്നു.

ഇംഗ്ലണ്ടിനായി പേസ് ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ് എന്നിവര്‍ രണ്ടിന്നിംഗ്സുകളിലായി 5 വീതം വിക്കറ്റെടുത്തു. ടോബി റോളണ്ട്-ജോണ്‍സ് നാല് വിക്കറ്റിനുടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെനെയുടെ മറുപടി, ബ്ലാസ്റ്റേഴ്സിലേക്ക് ഹോളണ്ടിൽ നിന്ന് 21കാരൻ സ്ട്രൈക്കർ
Next articleഇനി കലാശപ്പോരാട്ടം ഓസ്ട്രേലിയയും ഇറാനും തമ്മില്‍