ഇംഗ്ലണ്ട് പരമ്പര അശ്വിന്റെ വിധി നിര്‍ണ്ണയിക്കുമോ?

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയ സ്പിന്‍ ജോഡിയായ കുല്‍ദീപ് യാദവ്-യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് ടെസ്റ്റിലും അവസരം നല്കുവാന് ഇന്ത്യ ഒരുങ്ങുന്നതായി സൂചന. ബിസിസിഐയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അശ്വിനു ഏറെ നിര്‍ണ്ണായകമായേക്കുമെന്നാണ് ഈ സ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. ഏകദിനങ്ങളിലും ടി20കളിലും മികച്ച പ്രകടനമാണ് കുല്‍ദീപ്-ചഹാല്‍ കൂട്ടുകെട്ട് പുറത്തെടുക്കുന്നത്. അതിനാല്‍ തന്നെ ടെസ്റ്റിലും ഇരുവരും മികവ് പുലര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയ്ക്കായി 300ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരമാണ് അശ്വിന് എന്നാല്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ടെസ്റ്റിലും ഒരു മാറ്റം ഇന്ത്യ പരീക്ഷിച്ചേക്കാം. ഇതുപോലെ അശ്വിനും ജഡേജയ്ക്കും വിശ്രമം നല്കി കുല്‍ദീപ് ചഹാല്‍ കൂട്ടുകെട്ടിനെ ഇന്ത്യ പരീക്ഷിച്ചതിനു ശേഷം ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് പിന്നീട് ടീമില്‍ ഇടം പിടിക്കുന്നത് ബുദ്ധിമുട്ടായി മാറുകയായിരുന്നു.
വരുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം അശ്വിനു പകരം ടെസ്റ്റില്‍ കുല്‍ദീപിനെയോ ചഹാലിനെയോ പരീക്ഷിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial