പൊരുതി നോക്കി ഓസ്ട്രേലിയ, ഇംഗ്ലണ്ടിനു 3 വിക്കറ്റ് ജയം

- Advertisement -

വെറും 214 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും ഇംഗ്ലണ്ടിനു കാര്യങ്ങള്‍ ദുഷ്കരമാക്കി ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ അവസാനം വരെ പൊരുതിയെങ്കിലും 36 പന്തുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. രണ്ടാമത്തെ പന്തില്‍ ജേസണ്‍ റോയിയെ നഷ്ടമായ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 38/3 എന്ന നിലയിലായിരുന്നു. പിന്നീട് ജോ റൂട്ട്-ഓയിന്‍ മോര്‍ഗന്‍ കൂട്ടുകെട്ട് നേടിയ 115 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി. മോര്‍ഗന്‍ 69 റണ്‍സ് നേടി ടൈയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ 50 റണ്‍സ് നേടിയ ജോ റൂട്ടിനെ ബില്ലി സ്റ്റാന്‍ലേക്ക് പുറത്താക്കി. 35 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് വില്ലിയുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണ്ണായകമായത്. ഏഴാം വിക്കറ്റില്‍ മോയിന്‍ അലിയുമായി(17) 34 റണ്‍സ് കൂട്ടുകെട്ടിലൂടെ വില്ലി ഇംഗ്ലണ്ടിനെ വിജയത്തിനു അടുത്തെത്തിക്കുകയായിരുന്നു. മോയിന്‍ പുറത്തായ ശേഷം ലിയാം പ്ലങ്കറ്റുമായി ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിക്കുവാന്‍ വില്ലിയ്ക്കായി.

ഓസ്ട്രേലിയയ്ക്കായി ആന്‍ഡ്രൂ ടൈ, മൈക്കല്‍ നീസേര്‍, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement