232 റൺസിന്റെ കൂറ്റന്‍ ജയം നേടി ഇംഗ്ലണ്ട്

നെതര്‍ലാണ്ട്സിനെതിരെ ഒന്നാം ഏകദിനത്തിൽ 232 റൺസ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് 498 റൺസ് നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 266 റൺസ് മാത്രമേ നേടാനായുള്ളു. രണ്ട് പന്ത് അവശേഷിക്കെയാണ് നെതര്‍ലാണ്ട്സ് ഓള്‍ഔട്ട് ആയത്.

മാക്സ് ഒദൗദ്(55), സ്കോട് എഡ്വേര്‍ഡ്സ്(72*) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് നെതര്‍ലാണ്ട്സിനെ 266 റൺസിലേക്ക് എത്തിച്ചത്. ഇംഗ്ലണ്ടിനായി മോയിന്‍ അലി മൂന്നും ഡേവിഡ് വില്ലി, റീസ് ടോപ്ലി, സാം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version