മെല്‍ബേണ്‍ കാറപകടം പത്രക്കുറിപ്പിറക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

- Advertisement -

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനു സമീപം നടന്ന കാറപകടത്തിനു ശേഷം പത്രക്കുറിപ്പിറക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്നലെ വൈകുന്നേരം 15 പേരടങ്ങുന്ന സംഘത്തിനിടയിലേക്കാണ് വെള്ള എസ്‍യുവി ഇടിച്ച് കയറിയത്. ബോക്സിംഗ് ഡേ ടെസ്റ്റ് നടക്കുന്ന ബെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനു അടുത്തുള്ള ഒരു സ്ഥലത്താണ് സംഭവം നടന്നത്. അതിനാല്‍ തന്നെ തങ്ങളുടെ താരങ്ങളെല്ലാം തന്നെ സുരക്ഷിതരാണെന്ന കാര്യം വ്യക്തമാക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താകുറിപ്പിറക്കുകയായിരുന്നു.

മെല്‍ബേണിലെ ഫ്ലിന്‍ഡേഴ്സ് സ്ട്രീറ്റിലാണ് സംഭവം നടന്നത്. സംഭവം മനപ്പൂര്‍വ്വമുള്ള ഒരു ശ്രമം ആയിരുന്നു എന്നാണ് പോലീസ് ഭാഷ്യം. വാഹനം ഓടിച്ച വ്യക്തിയെയും കൂടെ വാഹനത്തിലുണ്ടായിരുന്ന വ്യക്തിയെയും പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement