Picsart 24 12 01 09 31 35 731

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റ് ജയം

ഹാഗ്ലി ഓവലിൽ നടന്ന ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ എട്ട് വിക്കറ്റിൻ്റെ ആധിപത്യ വിജയം നേടി ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. ന്യൂസിലൻഡിൻ്റെ ബാറ്റിംഗ് നിരയെ തകർത്തുകൊണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 6-42 ഉൾപ്പെടെ 10 വിക്കറ്റ് മാച്ച് ഹോൾ നേടിയ ബ്രൈഡൻ കാർസെ ആണ് കളിയിലെ താരമായാത്. അരങ്ങേറ്റക്കാരൻ ജേക്കബ് ബെഥേൽ 37 പന്തിൽ അർധസെഞ്ചുറി നേടി ഇന്ന് ചെയ്സ് വേഗത്തിൽ ആക്കി. തൻ്റെ 150-ാം ടെസ്റ്റ് കളിക്കുന്ന ജോ റൂട്ട്, പുറത്താകാതെ 23 റൺസ് നേടി.

ന്യൂസിലൻഡിൻ്റെ ഡാരിൽ മിച്ചൽ 84 റൺസ് നേടി ധീരമായി പൊരുതിയെങ്കിലും ന്യൂസിലൻഡിന് രണ്ടാം ഇന്നിംഗ്സിൽ 254 റൺസ് മാത്രമെ നേടാൻ ആയുള്ളൂ. അവർ ആദ്യ ഇന്നിംഗ്സിൽ 348 റൺസിനും പുറത്തായിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ ഹാരി ബ്രൂകിന്റെ 171 റൺസിന്റെ മികവിൽ 499 റൺസ് എടുത്തിരുന്നു.

Exit mobile version