ഇന്ത്യൻ ബൗളർമാരെ വട്ടം കറക്കി ഇംഗ്ലണ്ട് വാലറ്റം

ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനം കൊണ്ട് ശ്രേദ്ധേയമായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിൽ വെളിച്ച കുറവ് മൂലം മത്സരം നിർത്തിവെക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുത്തിട്ടുണ്ട്.  ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുകയായിരുന്നു ഇംഗ്ലണ്ടിനെ കുറാനും റഷീദും ചേർന്ന 8ആം വിക്കറ്റ് കൂട്ടുകെട്ട് 100 റൺസ് കടത്തുകയായിരുന്നു.

മത്സരം നിർത്തിവെക്കുമ്പോൾ 30 റൺസോടെ കുറാനും 15 റൺസോടെ റഷീദും ക്രീസിലുണ്ട്. 3 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 144 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡ് ഉണ്ട്. ഫീൽഡിങ്ങിൽ ഇന്ത്യ കൈവിട്ട അവസരങ്ങളാണ് വാലറ്റ നിരയിൽ മികച്ച സ്കോർ കണ്ടെത്താൻ ഇംഗ്ലണ്ടിനെ സഹായിച്ചത്.

നേരത്തെ നാല് വിക്കറ്റ് എടുത്ത ഇഷാന്ത് ശർമയുടെയും മൂന്ന് വിക്കറ്റ് എടുത്ത അശ്വിനിന്റെയും മികച്ച ബൗളിങ്ങിന് മുൻപിലാണ് ഇംഗ്ലണ്ട് മുൻ നിര മുട്ട് മടക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version