
ഇംഗ്ലണ്ട്, വിന്‍ഡീസ്, ഇന്ത്യ എ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ വിന്‍ഡീസ് ടീമിനു മൂന്നാമത്തെ തോല്‍വി. ഇതോടെ വിന്‍ഡീസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുകയും ഇന്ന് നടക്കുന്ന ഇന്ത്യ – വിന്‍ഡീസ് മത്സരം അപ്രസക്തമാകുകയും ചെയ്തു. ഇന്നലെ ജയം അനിവാര്യമായ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 162 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 45 റണ്‍സ് നേടിയ ഡെവണ്‍ തോമസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. 44.3 ഓവറില്‍ ടീം പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി ലിയാം ഡോസണും റീസ് ടോപ്ലേയും 4 വീതം വിക്കറ്റ് നേടി.
മറപുടി ലക്ഷ്യം 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലയണ്‍സ് നേടുകയായിരുന്നു. 80 റണ്‍സുമായി ടോം കോഹ്ലര്-കാഡ്മോറും 48 റണ്‍സ് നേടിയ സാം ഹെയിനുമാണ് വിജയ സമയത്ത് ഇംഗ്ലണ്ടിനായി ക്രീസിലുണ്ടായിരുന്നത്. നിക് ഗബ്ബിന്‍സ്(27) ആണ് പുറത്തായ താരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
