കാലിടറി ഇന്ത്യ എ, ലയണ്‍സിനോട് തോല്‍വി

ഇംഗ്ലണ്ട് പരമ്പരയിലെ ത്രിരാഷ്ട്ര മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യ എ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ഇന്ത്യയ്ക്ക് സന്നാഹ മത്സരങ്ങളില്‍ മികവ് ടീമിനു ഇന്നത്തെ മത്സരത്തില്‍ പുലര്‍ത്താനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 232 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സ് 41.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറന്നു.

ഋഷഭ് പന്ത് 64 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 42 റണ്‍സും ശുഭ്മന്‍ ഗില്‍ 37 റണ്‍സും നേടി. 46.3 ഓവറില്‍ 232 റണ്‍സിനു ഇന്ത്യ എ ഓള്‍ഔട്ട് ആയി. ലിയാം ഡോസണ്‍ 4 വിക്കറ്റും ടോം ഹെല്‍ം മൂന്ന് വിക്കറ്റും ലയണ്‍സിനായി നേടി.

128 റണ്‍സുമായി പുറത്താകാതെ നിന്ന നിക് ഗബ്ബിന്‍സ്, 54 റണ്‍സ് നേടിയ സാം ഹെയിന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ വിജയ ശില്പികള്‍. ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ രണ്ടും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial