ഒന്നാം ഇന്നിംഗ്സില്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ട് കുതിയ്ക്കുന്നു

- Advertisement -

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇംഗ്ലണ്ട് മെച്ചപ്പെട്ട നിലയിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിനെ 278 റണ്‍സിനു പുറത്താക്കി 29 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 202/3 എന്ന നിലയിലാണ്. മത്സരത്തില്‍ 231 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്. മാര്‍ക്ക് സ്റ്റോണ്‍മാന്‍(60), ജെയിംസ് വിന്‍സ്(76) കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ മികച്ച നിലയിലേക്ക് എത്തിച്ചത്. അലിസ്റ്റയര്‍ കുക്ക്(14) പുറത്തായ ശേഷം രണ്ടാം വിക്കറഅറില്‍ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 60 റണ്‍സ് നേടിയ സ്റ്റോണ്‍മാനെ സൗത്തി പുറത്താക്കിയപ്പോള്‍ കുക്ക്, ജെയിംസ് വിന്‍സ് എന്നിവരുടെ വിക്കറ്റ് ട്രെന്റ് ബൗള്‍ട്ട് നേടി. ഇംഗ്ലണ്ടിനായി ജോ റൂട്ട്(30*), ദാവീദ് മലന്‍(19*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ 192/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സ് 278 റണ്‍സില്‍ അവസാനിച്ചു. വാട്ളിംഗ് 85 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാറ്റിംഗ് തുടര്‍ന്ന ടിം സൗത്തി തന്റെ അര്‍ദ്ധ ശതകം(50) തികച്ചു. അവസാന വിക്കറ്റില്‍ നീല്‍ വാഗ്നര്‍(24*), ട്രെന്റ് ബൗള്‍ട്ട്(16) കൂട്ടുകെട്ട് മത്സരത്തില്‍ ലീഡ് കുറയ്ക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ചു. ഇന്നിംഗ്സില്‍ സ്റ്റുവര്‍ട് ബ്രോ‍ഡ് ആറും ജെയിംസ് ആന്‍ഡേഴ്സണ്‍ നാലും വിക്കറ്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement