
ലീഡ്സില്‍ ഇംഗ്ലണ്ട് കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോര്‍. നാലാം ദിവസം അവസാനിക്കുവാന്‍ 8 ഓവര്‍ അവശേഷിക്കെ ഇന്നിംഗ്സ് 490/8 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 322 റണ്‍സാണ് ലീഡ്സ് ടെസ്റ്റ് ജയിക്കാന്‍ വെസ്റ്റിന്‍ഡീസ് നേടേണ്ടത്. സ്റ്റുവര്‍ട് ബ്രോഡ്(14*), ക്രിസ് വോക്സ്(61*) എന്നിവരാണ് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുന്ന സമയത്ത് ക്രീസിലുണ്ടായിരുന്നത്. 46 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ അപരാജിത കൂട്ടുകെട്ടില്‍ നേടിയത്. തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ മോയിന്‍ അലി-ക്രിസ് വോക്സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. 321 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ അഞ്ച് റണ്‍സ് നേടിയിട്ടുണ്ട്.
171/3 എന്ന സ്കോറില്‍ രണ്ട് റണ്‍സ് ലീഡുമായാണ് ഇംഗ്ലണ്ട് നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. ജോ റൂട്ടും ദാവീദ് മലനും ചേര്‍ന്ന് തലേ ദിവസത്തെ സ്കോറിനോട് 41 റണ്‍സ് കൂടി ചേര്‍ത്തു. 72 റണ്‍സ് നേടിയ റൂട്ടിനെ ഷാനണ്‍ ഗബ്രിയേല്‍ പുറത്താക്കി. 91 റണ്‍സാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ മലന് ബെന്‍ സ്റ്റോക്സുമായി ചേര്‍ന്ന് നേടിയത്. റോഷ്ടണ്‍ ചേസ് ഇരുവരെയും പുറത്താക്കി. മലന് (61), ബെന്‍ സ്റ്റോക്സ്(58) എന്നിവരെ പുറത്താക്കിയ ചേസിനു തന്നെയാണ് ജോണി ബാരിസ്റ്റോയുടെ(18) വിക്കറ്റും ലഭിച്ചത്.
327/7 എന്ന നിലയില്‍ പതറുകയായിരുന്നു ഇംഗ്ലണ്ടിനെ രക്ഷിച്ചത് മോയിന്‍ അലി(84)-ക്രിസ് വോക്സ് കൂട്ടുകെട്ടാണ്. 117 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത്.
വെസ്റ്റിന്‍ഡീസിനായി റോഷ്ടണ്‍ ചേസ് മൂന്നും ഷാനണ്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial