Site icon Fanport

ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌, തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു

ന്യൂസിലാൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌. നേരത്തെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ ന്യൂസിലാൻഡിനെതിരെ രണ്ടാം ഇന്നിംഗിസിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്. ഒരു ദിവസം മാത്രം മത്സരം ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 207 റൺസ് കൂടി വേണം. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സാന്റ്നറാണ്. ബേൺസ് 31 റൺസ് എടുത്തും സിബ്ലി 12 റൺസ് എടുത്തും ലീച് റൺസ് ഒന്നും എടുക്കാതെയും പുറത്തായി.

നേരത്തെ ന്യൂസിലാൻഡ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 9 വിക്കറ്റിന് 615 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഡബിൾ സെഞ്ചുറി നേടിയ വാട്‍ലിങ്ങിന്റെയും സെഞ്ചുറി നേടിയ സാന്റ്നറുടെയും പ്രകടനമാണ് ന്യൂസിലാന്റിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വാട്‍ലിങ് 205 റൺസ് എടുത്ത് പുറത്തായപ്പോൾ സാന്റ്നർ 126 റൺസ് എടുത്ത് പുറത്തായി. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 261 റൺസാണ് ന്യൂസിലാൻഡിനു വേണ്ടി കൂട്ടിച്ചേർത്തത്.

Exit mobile version