
പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ജോസ് ബട്ലരുടെ ഒറ്റയാൾ പോരാട്ടമാണ് മൂന്നാം ദിനം 56 റൺസിന്റെ ലീഡ് നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. 66 റൺസെടുത്ത ബട്ലര്ക്കൊപ്പം ഡൊമിനിക് ബെസ് 55 റൺസെടുത്ത് പിന്തുണ നൽകി.
179 റണ്‍സ് ലീഡാണ് പാക്കിസ്ഥാനു നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തകർച്ചയായിരുന്നു ഫലം. മൂന്നക്കം കടന്നതിനു ശേഷം ആറ് വിക്കറ്റുകൾ വീണെന്ന പരിതാപകരമായ അവസ്ഥയിൽ നിന്നും ജോസ് ബട്ലറാണ് ഇംഗ്ളണ്ടിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. രണ്ടു വിക്കറ്റുകൾ വീതം ആമിര്‍, മുഹമ്മദ് അബാസ്, ഷദാബ് ഖാന് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിറയെ തകർത്തെറിഞ്ഞത്.
ഹസന് അലി(0), മുഹമ്മദ് അബ്ബാസ്(5) എന്നിവര്‍ പുറത്തായതോടെയാണ് പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സിനു വിരാമമായത്. 24 റണ്‍സുമായി മുഹമ്മദ് അമീര്‍ പുറത്താകാതെ നിന്നു. ജെയിംസ് ആന്ഡേഴ്സണ്, മാര്‍ക്ക് വുഡ് എന്നിവര്‍ക്കാണ് മൂന്നാം ദിവസം ഇംഗ്ലണ്ടിനായി വിക്കറ്റ് നേടിയത്. പരിക്കേറ്റ ബാബര്‍ അസം(68) കളിക്കാനിറങ്ങിയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial