ലോകകപ്പ് സാധ്യത ഇംഗ്ലണ്ടിനു: ഗ്രെയിം സ്വാന്‍

2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുവാന്‍ ഏറ്റവും അധികം സാധ്യത ഇംഗ്ലണ്ടിനാണെന്ന് പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ലോകകപ്പിലെന്നല്ല ഇനി മുതല്‍ ഏകദിന ക്രിക്കറ്റില്‍ ഏവരും തോല്പിക്കുവാന്‍ ബുദ്ധിമുട്ടുന്ന ടീം ഇംഗ്ലണ്ടായിരിക്കുമെന്നും സ്വാന്‍ പറഞ്ഞു. ഏറ്റവും ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡ് ഇംഗ്ലണ്ട് പുതുക്കിയ ദിവസം തനിക്ക് ഓസീസ് താരങ്ങളോട് സഹതാപം തോന്നിയെന്നും ഗ്രെയിം സ്വാന്‍ പറഞ്ഞു.

നിലവിലെ ലോകകപ്പ് ജേതാക്കളാണ് ഓസ്ട്രേലിയയെങ്കിലും മുന്‍ നിര താരങ്ങളില്ലാതെ തുടര്‍ പരാജയങ്ങളേറ്റുവാങ്ങുന്ന ഓസ്ട്രേലിയയ്ക്ക് അടുത്ത ലോകകപ്പില്‍ മികവ് പുലര്‍ത്താനാകില്ലെന്നാണ് സ്വാന്‍ പറയുന്നത്. നാട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്നും ഇംഗ്ലണ്ടിനു മുന്‍തൂക്കം നല്‍കുന്നു. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി സമയത്തും സ്വാന്‍ ഇതു പോലെ ഇംഗ്ലണ്ടിനാണ് സാധ്യത കല്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial