നാലാം ദിവസം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പുറത്തായി ജോ റൂട്ട്

ഓക്ലാന്‍ഡില്‍ രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട പ്രകടനവുമായി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ 58 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സില്‍ 132/3 എന്ന നിലയിലാണ്. നാലാം ദിവസം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ജോ റൂട്ടിനെ(51) ഇംഗ്ലണ്ടിനു നഷ്ടമായത് ടീമിനു തിരിച്ചടിയായി. സ്മിത്തിനെ ബൗള്‍ട്ട് പുറത്താക്കിയതോടെ നാലാം ദിവസം കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍  ദാവീദ് മലന്‍(19*) എന്നിവരാണ് ഇംഗ്ലണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്. അലസ്റ്റൈര്‍ കുക്ക്(2), മാര്‍ക്ക് സ്റ്റോണ്‍മാന്‍(55) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. കുക്കിനെ ബൗള്‍ട്ടും സ്റ്റോണ്‍മാനെ വാഗ്നറുമാണ് പുറത്താക്കിയത്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് 427/8 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 145 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹെന്‍റി നിക്കോള്‍സ് ആണ് ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. മൂന്ന് വീതം വിക്കറ്റ് നേടി ഇംഗ്ലീഷ് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂലാന്‍ഡ്സില്‍ ഓസ്ട്രേലിയയെ ഇനി നയിക്കുക ടിം പെയിന്‍, സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സ്ഥാനം ഒഴിഞ്ഞു
Next articleസ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി രാജസ്ഥാന്‍ റോയല്‍സ്