നാലാം ഏകദിനം ടോസ് ഇംഗ്ലണ്ടിനു, ബൗളിംഗ് തിരഞ്ഞെടുത്തു

ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ബെന്‍ സ്റ്റോക്സ് വിവാദം ടീമിന്റെ ശ്രദ്ധ തിരിച്ചുവെന്ന് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പറയുന്നുവെങ്കിലും മത്സരത്തില്‍ വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട അലക്സ് ഹെയില്‍സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് പേരും ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനായി കളിക്കാനിറങ്ങില്ല. ജേസണ്‍ റോയ്, സാം ബില്ലിംഗ് എന്നിവരാണ് പകരം ടീമില്‍ എത്തിയിട്ടുള്ളത്. ഡേവിഡ് വില്ലിയ്ക്ക് പകരം ജേക്ക് ബാള്‍ ആണ് മത്സരത്തില്‍ ഇംഗ്ലണ്ട് വരുത്തിയ മൂന്നാം മാറ്റും.

ഇംഗ്ലണ്ട്: ജോണി ബാരിസ്റ്റോ, ജേസണ്‍ റോയ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‍ലര്‍, സാം ബില്ലിംഗ്സ്, മോയിന്‍ അലി, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ജേക്ക് ബാള്‍

വെസ്റ്റിന്‍ഡീസ്: ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ഷായി ഹോപ്, മര്‍ലന്‍ സാമുവല്‍സ്, ജേസണ്‍ മുഹമ്മദ്, റോവ്മന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, ജെറോം ടെയിലര്‍, അല്‍സാരി ജോസഫ്, മിഗ്വല്‍ കമ്മിന്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിറ്റിക്ക് തിരിച്ചടി, മെൻഡി സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും
Next articleഉത്തര മലബാറിൽ സെവൻസ് സീസൺ ഡിസംബർ 20ന് തുടങ്ങും