സ്റ്റോണ്‍മാനെ ഒഴിവാക്കി ഇംഗ്ലണ്ട്, പകരം കീറ്റണ്‍ ജെന്നിംഗ്സ്

ലോര്‍ഡ്സിലെ തോല്‍വിയ്ക്ക് ശേഷം ഓപ്പണര്‍ മാര്‍ക്ക് സ്റ്റോണ്‍മാനെ ഹെഡിംഗ്‍ലി ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി ഇംഗ്ലണ്ട്. പകരം ലാംഗാഷയറിന്റെ ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ 9 വിക്കറ്റിന്റെ പരാജയമാണ് ഇംഗ്ലണ്ട് നേരിട്ടത്. രണ്ടാം ടെസ്റ്റ് ജൂണ്‍ 1നു വെള്ളിയാഴ്ച ആരംഭിക്കും.

പരമ്പര സമനിലയിലാക്കുവാന്‍ വിജയം ഇംഗ്ലണ്ടിനു അനിവാര്യമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജെന്നിംഗ്സ് അവസാനമായി ഇംഗ്ലണ്ട് സ്ക്വാഡില്‍ അംഗമായിരുന്നത്. ഇന്ത്യയ്ക്കെതിരെ ഡിസംബറില്‍ അരങ്ങേറ്റം കുറിച്ച താരത്തിനെ എന്നാല്‍ 6 മത്സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial