Site icon Fanport

ഇംഗ്ലണ്ടും തകരുന്നു, ഏഴ് താരങ്ങള്‍ പവലിയനിലേക്ക്, അഞ്ച് വിക്കറ്റുമായി കെമര്‍ റേച്ച്

ബാര്‍ബഡോസില്‍ വിന്‍ഡീസ് ബൗളര്‍മാരുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ തകര്‍ന്ന് ഇംഗ്ലണ്ട്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 289 റണ്‍സില്‍ അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 21.1 ഓവറില്‍ നിന്ന് 49/7 എന്ന നിലയിലാണ്. കീറ്റണ്‍ ജെന്നിംഗ്സ്(17), ജോണി ബൈര്‍സ്റ്റോ(12) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.

വിന്‍ഡീസിനായി കെമര്‍ അഞ്ചും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും നേടി. ലഞ്ചിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 30/1 എന്ന നിലയിലായിരുന്നു. പിന്നീടാണ് തകര്‍ച്ച ആരംഭിച്ചത്.

Exit mobile version