ഓസ്ട്രേലിയയെ ഓള്‍ഔട്ട് ആക്കി ഇംഗ്ലണ്ട്, 215 റണ്‍സ് വിജയലക്ഷ്യം

- Advertisement -

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ട് ബൗളിംഗിനെതിരെ പിടിച്ച് നില്‍ക്കാനായില്ല. ഷോണ്‍ മാര്‍ഷ്(24), മാര്‍ക്കസ് സ്റ്റോയിനിസ്(22), ആരോണ്‍ ഫിഞ്ച്(19) എന്നിവര്‍ക്ക് ലഭിച്ച തുടക്കം തുടരാനാകാതെ പോയതും ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.

ആറാം വിക്കറ്റില്‍ ഗ്ലെന്‍ മാക്സ്വെല്ലും-ആഷ്ടണ്‍ അഗറും നടത്തിയ ചെറുത്ത് നില്പാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 90/5 എന്ന നിലയില്‍ നിന്ന് 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറഅറില്‍ നേടിയത്. 62 റണ്‍സ് നേടിയ മാക്സ്വെല്ലിനെ ലിയാം പ്ലങ്കറ്റ് പുറത്താക്കിയപ്പോള്‍ ആഷ്ടണ്‍ അഗര്‍ 40 റണ്‍സ് നേടി പുറത്തായി. 47 ഓവറില്‍ 214 റണ്‍സാണ് ഓസ്ട്രേലിയയ്ക്ക് നേടാനായത്.

ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലിയും ലിയാം പ്ലങ്കറ്റും മൂന്ന് വിക്കറ്റും ആദില്‍ റഷീദ് രണ്ട് വിക്കറ്റും നേടി. മാര്‍ക്ക് വുഡ്, ഡേവിഡ് വില്ലി എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement