പുതിയ സീസണില്‍ ഇംഗ്ലണ്ടിന്റെ സ്പോണ്‍സര്‍മാരായി നാറ്റ്‍വെസ്റ്റും സ്പെക്സേവേഴ്സും

- Advertisement -

വരാനിരിക്കുന്ന സീസണില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ സ്പോണ്‍സര്‍മാരായി നാറ്റ്‍വെസ്റ്റും സ്പെക്സേവേഴ്സും. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ടൈറ്റില്‍ സ്പോണ്‍സറായാണ് ബാങ്കിംഗ് ഗ്രൂപ്പായ നാറ്റ്‍വെസ്റ്റിനെ കണ്ടെത്തിയിരിക്കുന്നത്. സ്പെക്സേവേഴ്സ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര മുതല്‍ ടെസ്റ്റ് പാര്‍ട്ണറായിരിക്കും. 2019 സീസണ്‍ അവസാനം വരെ സ്പെക്സേവേഴ്സ് ആയിരിക്കും ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പാര്‍ട്ണര്‍.

കഴിഞ്ഞ ജനുവരിയില്‍ ഇന്‍വെസ്റ്റെകുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാര്‍ അവസാനിച്ച ശേഷം ഇംഗ്ലണ്ട് പുതിയ സ്പോണ്‍സര്‍മാരെ തേടുകയായിരുന്നു. കരാര്‍ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ഇന്‍വെസ്റ്റെക് ആണ് കരാര്‍ പുതുക്കേണ്ടതില്ലായെന്ന് തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement