വീണ്ടും തകര്‍ന്ന് ശ്രീലങ്കന്‍ ബാറ്റിംഗ്, ഇംഗ്ലണ്ടിന് അനായാസ ജയം

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിലും അനായാസ വിജയം നേടി ഇംഗ്ലണ്ട്. രണ്ടാം ടി20യിൽ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്ത് 111 റൺസ് മാത്രമാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

പിന്നീട് മഴ വന്നെത്തി മത്സരത്തിന്റെ ലക്ഷ്യം 18 ഓവറിൽ 103 റൺസാക്കി മാറ്റുകയായിരുന്നു. ലക്ഷ്യം 16.1 5 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടിയാണ് ലക്ഷ്യം മറികടന്നത്.

39 റൺസ് നേടിയ കുശല്‍ മെന്‍ഡിസ് ആണ് ശ്രീലങ്കയുടെ ട്രോപ് സ്കോറര്‍. കുശല്‍ പെരേര 21 റൺസും ഉസ്രു ഉഡാന പുറത്താകാതെ 19 റൺസും നേടി. ഇംഗ്ലണ്ട് ബൗളര്‍മാരിൽ ആദിൽ റഷീദും മാര്‍ക്ക് വുഡും 2 വീതം വിക്കറ്റ് നേടി.

പുറത്താകാതെ 29 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സാം ബില്ലിംഗ്സ്(24), ജേസൺ റോയ്(17), സാം കറന്‍(16*) എന്നിവരും ലിയാമിന് പിന്തുണ നല്‍കി.

Exit mobile version