
വെല്ലിംഗ്ടണില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ന്യൂസിലാണ്ട് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഓയിന്‍ മോര്ഗന് 48 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. ബെന്‍ സ്റ്റോക്സ്(39), ജോസ് ബട്ലര്(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മിക്ക ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്ക്കും മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് തുടരാനായില്ല. അവസാന മൂന്ന് വിക്കറ്റുകളും റണ്‍ഔട്ട് രൂപത്തില്‍ നഷ്ടമായപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 50 ഓവറില്‍ 234 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ന്യൂസിലാണ്ട് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തി. ഇഷ് സോധിയാണ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ മുന്നില്‍ നിന്നത്. സോധിയ്ക്ക് മൂന്ന് വിക്കറ്റും ട്രെന്റ് ബൗള്‍ട്ടിനു 2 വിക്കറ്റും ലഭിച്ചു. കോളിന് ഗ്രാന്‍ഡ്ഹോം, ടിം സൗത്തി എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial