ലീഡ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, ക്രിസ് വോക്സ് മടങ്ങിയെത്തുന്നു

ലീഡ്സില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ടോബി റോളണ്ട്-ജോണ്‍സിനു പകരമായി ക്രിസ് വോക്സ് ടീമിലേക്ക് മടങ്ങിയെത്തുന്നു. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമാണ് വോക്സ് ടീമിലേക്ക് എത്തുന്നത്. മികച്ച ഫോമില്‍ പന്തെറിഞ്ഞിരുന്ന ടോബി റോളണ്ട്-ജോണ്‍സിനെ പുറത്തിരിത്തുമ്പോള് തന്നെ ഇംഗ്ലണ്ടിന്റെ ബൗളിംഗ് കരുത്തിന്റെ തെളിവാണത്.
രണ്ട് മാറ്റങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ വരുത്തിയിട്ടുള്ളത്. അല്‍സാരി ജോസഫ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവര്‍ക്ക് പകരമായി ഷാനണ്‍ ഗബ്രിയേലും, ദേവേന്ദ്ര ബിഷൂവും ടീമിലിടം നേടിയിട്ടുണ്ട്.
ഇംഗ്ലണ്ട് : അലിസ്റ്റര്‍ കുക്ക്, മാര്‍ക് സ്റ്റോണ്‍മാന്‍, ടോം വെസ്റ്റ്ലി, ജോ റൂട്ട്, ദാവീദ് മലന്, ബെന്‍ സ്റ്റോക്സ്, ജോണി ബാരിസ്റ്റോ, മോയിന്‍ അലി, സ്റ്റുവര്‍ട് ബ്രോഡ്, ക്രിസ് വോക്സ്, ജെയിംസ് ആന്ഡേഴ്സണ്
വെസ്റ്റിന്‍ഡീസ്: ക്രെയിസ് ബ്രാത്വൈറ്റ്, കീറണ്‍ പവല്‍, കൈല്‍ ഹോപ്, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, ജെര്മൈന് ബ്ലാക്ക്വുഡ്, ഷെയിന്‍ ഡോറിച്ച്, ജേസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്, ഷാനണ്‍ ഗബ്രിയേല്‍, ദേവേന്ദ്ര ബിഷൂ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial