
ജെയിംസ് വിന്‍സ്, ഗാരി ബല്ലാന്‍സ് എന്നിവരെ തിരികെ വിളിച്ച് ആഷസ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. ജോ റൂട്ട് നയിക്കുന്ന ടീമില്‍ രണ്ട് ദിവസം മുമ്പേ അറസ്റ്റിലായ(മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനു) ബെന്‍ സ്റ്റോക്സും ഇടം പിടിച്ചിട്ടുണ്ട്. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാകാത്ത ഫാസ്റ്റ് ബൗളര്‍ മാര്‍ക് വുഡിനെ ടീമില്‍ എടുത്തിട്ടില്ല.
സ്ക്വാഡ്: ജോ റൂട്ട്, അലിസ്റ്റര്‍ കുക്ക്, മാര്‍ക് സ്റ്റോണ്‍മാന്‍, ദാവീദ് മലന്, ഗാരി ബല്ലാന്‍സ്, ജെയിംസ് വിന്‍സ്, മോയിന്‍ അലി, മേസണ്‍ ക്രെയിന്‍, ബെന്‍ ഫോക്സ്, ജോണി ബാരിസ്റ്റോ, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്ഡേഴ്സണ്, ക്രെയിംഗ് ഓവര്ട്ടണ്, ജേക്ക് ബോള്‍
കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ട് മധ്യനിരയില്‍ കളിച്ച ടോം വെസ്റ്റ്ലിയെ ഒഴിവാക്കിയിട്ടുണ്ട്. പരിക്കേറ്റ ടോബി റോളണ്ട്-ജോണ്‍സിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിനായി ടെസ്റ്റ് പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടോബി ടീമില്‍ ഇടം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് പരിക്കേറ്റ് പുറത്താകുന്നത്. സ്റ്റീവന്‍ ഫിന് ആണ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ താരം. കൗണ്ടിയില്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെലക്ടര്‍മാരുടെ പരിഗണന മുന്‍ ടെസ്റ്റ് താരത്തിനു ലഭിച്ചില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial