ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെന്‍ സ്റ്റോക്സ് തിരികെ ടീമില്‍

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. 14 അംഗ സ്ക്വാഡിനെയാണ് മൂന്ന് ഏകദിന മത്സരങ്ങളിലേക്കായി ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ആദ്യ മത്സരം നോട്ടിംഗാമിലെ ട്രെന്റ് ബ്രിഡ്ജില്‍ ജൂലൈ 12നു നടക്കും. ജൂലൈ 14നു ലോര്‍ഡ്സിലും ജൂലൈ 17നു ഹെഡിംഗ്ലിയിലും അടുത്ത മത്സരങ്ങള്‍ നടക്കും.

ബെന്‍ സ്റ്റോക്സ് തിരികെ ടീമിലെത്തിയപ്പോള്‍ ക്രിസ് വോക്സിന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദമായില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. വോക്സിനെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സാം കറനും സാം ബില്ലിംഗ്സും ടീമില്‍ നിന്ന് പുറത്ത് പോയി.

സ്ക്വാഡ്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോനാഥന്‍ ബൈര്‍സ്റ്റോ, ജേക്ക് ബാള്‍, ജോസ് ബട്‍ലര്‍, ടോം കറന്‍, അലക്സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement