Picsart 24 01 30 08 21 16 078

ഇംഗ്ലണ്ട് ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പര 5-0ന് ജയിക്കുമെന്ന് മോണ്ടി പനേസർ

ഒല്ലി പോപ്പും ടോം ഹാർട്ട്‌ലിയും ഹൈദരാബാദിൽ കളിച്ചത് പോലെ തന്നെ കളിച്ചാൽ ഇംഗ്ലണ്ട് ഇന്ത്യക്ക് എതിരായ പരമ്പര തൂത്തുവാരുമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ

“ഒല്ലി പോപ്പും ടോം ഹാർട്ട്‌ലിയും ഇതുപോലെ കളിക്കുന്നത് തുടരുകയാണെങ്കിൽ ഈ പരമ്പര വൈറ്റ്വാഷാകും, ഇംഗ്ലണ്ടിന് 5-0ന് ജയിക്കാൻ ആകും. ഒല്ലി പോപ്പും ടോം ഹാർട്ട്‌ലിയും ഇതുപോലെ കളിച്ചാൽ അത് സംഭവിക്കാം,” പനേസർ പറഞ്ഞു.

“ഇത് വളരെ വലിയ വിജയമാണ്, ഈ വിജയം സാധ്യമാണെന്ന് ആരും കരുതിയിരുന്നില്ല. 190 റൺസിൻ്റെ ലീഡിന് ശേഷം ഇംഗ്ലണ്ട് തോൽക്കുമെന്ന് എല്ലാവരും കരുതി, എന്നാൽ ഒല്ലി പോപ്പിൻ്റെ മികച്ച ഇന്നിംഗ്‌സ് ഞങ്ങൾ വളരെക്കാലമായി കണ്ട ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു, രോഹിത് ശർമ്മയ്ക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല, ”പനേസർ കൂട്ടിച്ചേർത്തു.

“ഇംഗ്ലണ്ട് ഇതുവരെ വിദേശത്ത് നേടിയ ഏറ്റവും പ്രശസ്തമായ വിജയങ്ങളിലൊന്നായിരുന്നു ഇത്. ഇംഗ്ലണ്ടിൽ ഇത് വലിയ വാർത്തയാണ്. ഞങ്ങൾക്ക് ലോകകപ്പ് നേടിയതുപോലെ തോന്നുന്നു,” പനേസർ പറഞ്ഞു.

Exit mobile version