Picsart 23 07 12 00 35 58 893

ബെയർസ്റ്റോയെ വിശ്വസിച്ച് ഇംഗ്ലണ്ട്, മാറ്റങ്ങൾ ഇല്ലാതെ നാലാം ടെസ്റ്റിന് ഇറങ്ങും

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല. മോശം ഫോമിൽ ആയിരുന്നിട്ടും ജോണി ബെയർസ്റ്റോയെ തങ്ങളുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി നിലനിർത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചു. ബെയർസ്റ്റോ ബാറ്റു കൊണ്ടും വിക്കറ്റിന് പിന്നിലും മൂന്നാം ടെസ്റ്റിൽ ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 12, 5 സ്‌കോറുകൾ നേടിയ താരം സ്റ്റമ്പിന് പിന്നിൽ നിരവധി ക്യാച്ചുകളും നഷ്ടമാക്കി.

ബെയർസ്റ്റോയുടെ പ്രകടനം ബെൻ ഫോക്‌സിനെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിയിരുന്നു എങ്കിലും വിജയ ടീമിനെ തന്നെ നിലനിർത്ത എന്ന് ടീം തീരുമാനിച്ചു. കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്റെ വിജയം ഉറപ്പിച്ചതോടെ പരമ്പര 2-1 ആയിരുന്നു.

ENGLAND SQUAD: Ben Stokes (captain), Moeen Ali, James Anderson, Jonathan Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Ollie Robinson, Joe Root, Josh Tongue, Chris Woakes, Mark Wood.

Exit mobile version