Pakistan

മൂന്നാം സെഷനിൽ മുട്ടുമടക്കി പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിന് വിജയം

റാവൽപിണ്ടിയിൽ അവസാന സെഷനിൽ മുട്ടിടിച്ച് പാക്കിസ്ഥാന്‍. ജയിക്കുവാന്‍ 86 റൺസും അഞ്ച് വിക്കറ്റും കൈവശമുണ്ടായിരുന്ന പാക്കിസ്ഥാന് ചായയ്ക്ക് ശേഷം വെറും 11 റൺസ് മാത്രമാണ് നേടാനായത്.

അസ്ഹര്‍ അലിയെയും(40), അഗ സൽമാനെയും(30) ഒല്ലി റോബിന്‍സൺ പുറത്താക്കിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണും ജാക്ക് ലീഷും കൂടി ഇംഗ്ലണ്ട് വിജയം സാധ്യമാക്കുകായയിരുന്നു. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 268 റൺസിൽ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 74 റൺസ് വിജയം കരസ്ഥമാക്കുകയായിരുന്നു.

Exit mobile version