ഇംഗ്ലണ്ടിന്റെ പുതിയ ബൗളിംഗ് കോച്ച് ക്രിസ് സില്‍വര്‍വുഡ്

- Advertisement -

ഓട്ടിസ് ഗിബ്സണ്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ ശേഷം ഇംഗ്ലണ്ട് ബൗളിംഗ് പരിശീലന സ്ഥാനം ഉപേക്ഷിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്ക് ഇംഗ്ലണ്ട് ക്രിസ് സില്‍വര്‍വുഡിനെ പരിഗണിക്കുന്നു. ഈ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എസെക്സ് കിരീടം നേടിയപ്പോള്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് ആയിരുന്നു. പേസ് ബൗളര്‍മാരെ ക്രിസ് സില്‍വര്‍വുഡ് പരിശീലിപ്പിക്കുമ്പോള്‍ സ്പിന്‍ ബൗളര്‍മാരെ പരിശീലിപ്പിക്കുന്നത് മുന്‍ പാക് താരം സക്ലൈന്‍ മുഷ്താഖ് ആണ്.

ജനുവരിയില്‍ ആഷസിനു ശേഷമാണ് സില്‍വര്‍വുഡ് ഇംഗ്ലണ്ട് സംഘത്തോടപ്പം ചേരുക. നിലവില്‍ ഇംഗ്ലണ്ട് ആഷസിനായി ന്യൂസിലാണ്ട് മുന്‍ താരം ഷെയിന്‍ ബോണ്ടിനെ ബൗളിംഗ് കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിന്റെ ബൗളിംഗ് പരിശീലകനായി ക്രിസ് മുമ്പ് ചുമതല വഹിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement