Picsart 23 12 14 14 20 33 664

ജമീമയും അർധ സെഞ്ച്വറി നേടി, ഇന്ത്യ മികച്ച നിലയിൽ

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ ചായക്ക് പിരിയുമ്പോൾ മികച്ച നിലയിൽ. ഇന്ത്യ ഇപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 261 എന്ന നിലയിൽ ആണ്‌. തുടക്കത്തിൽ ഇന്ത്യക്ക് സ്മൃതി മന്ദാനയെ 17 റൺസിനും ഷഫാലിയെ 19 റൺസിനും ഇന്ത്യക്ക് നഷ്ടമായി. അവിടെ നിന്ന് ശുഭ സതീഷും ജമീമ റോഡ്രിഗസും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ടെസ്റ്റിൽ ഇരുവരുടെയും അരങ്ങേറ്റമായിരുന്നു ഇന്ന്. ഇരുവരും അർധ സെഞ്ച്വറി നേടി.

ശുഭ ആക്രമിച്ചു തന്നെ കളിച്ചു. 76 പന്തിൽ നിന്ന് 69 റൺസ് എടുത്താണ് ശുഭ പുറത്തായത്. 13 ഫോറുകൾ ശുഭ അടിച്ചു. ജമീമ 68 റൺസും എടുത്തു. 99 പന്ത് ബാറ്റു ചെയ്ത ജമീമ 11 ഫോറുകൾ നേടി. ഇപ്പോൾ 34 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കോറും 38 റൺസുമായി യാസ്തികയുമാണ് ക്രീസിൽ ഉള്ളത്

Exit mobile version