Englandwin

500 റൺസ് ആദ്യ ഇന്നിംഗ്സിൽ നേടിയ ശേഷം ഇന്നിംഗ്സ് തോൽവിയേറ്റു വാങ്ങുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍

മുൽത്താന്‍ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 556 റൺസ് നേടിയിട്ടും തോൽവിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിലെ മാരത്തൺ ബാറ്റിംഗും പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് വെറും 220 റൺസിലൊതുക്കിയ ബൗളര്‍മാരുടെ പ്രകടനവും ആണ് ഇംഗ്ലണ്ടിനെ മികച്ച വിജയത്തിലേക്ക് നയിച്ചത്.

ജാക്ക് ലീഷ് നാല് വിക്കറ്റ് നേടിയാണ് അഞ്ചാം ദിവസത്തെ പാക്കിസ്ഥാന്റെ ചെറുത്തുനില്പ് അവസാനിപ്പിച്ചത്. അഗ സൽമാന്‍ – അമീര്‍ ജമാൽ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ ചെറുത്തുനില്പുയര്‍ത്തിയെങ്കിലും അധികം വൈകാതെ ഇംഗ്ലണ്ടിന് മുന്നിൽ പാക്കിസ്ഥാന്‍ മുട്ടുകുത്തി.

സൽമാന്‍ 63 റൺസും അമീര്‍ ജമാൽ 55 റൺസും നേടിയപ്പോള്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 47 റൺസിനുമാണ് വിജയം നേടിയത്. ഹാരി ബ്രൂക്ക് (317), ജോ റൂട്ട് (262) എന്നിവരുടെ ബാറ്റിംഗ് ആണ് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ 823 റൺസെന്ന കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഇതോടെയാണ് മത്സരം കീഴ്മേൽ മറിയുന്ന കാഴ്ച കണ്ടത്.

പാക്കിസ്ഥാന്‍ : 556, 220
ഇംഗ്ലണ്ട്: 823/7 ഡിക്ലേര്‍ഡ്

Exit mobile version