Picsart 23 06 02 11 53 12 971

എമേർജിംഗ് വിമൻസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

എസിസി എമേർജിംഗ് വിമൻസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ ‘എ’ (എമർജിംഗ്) ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ജൂൺ 12 ന് ഹോങ്കോങ്ങിൽ ആരംഭിക്കുന്ന എസിസി എമേർജിംഗ് വനിതാ ഏഷ്യാ കപ്പിനായി 14 അംഗ ഇന്ത്യൻ ‘എ’ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ബാറ്റിംഗ് ഓൾറൗണ്ടർ ശ്വേത സെഹ്‌രാവത് ടീമിനെ നയിക്കും.

രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആതിഥേയരായ ഹോങ്കോംഗ്, തായ്‌ലൻഡ് ‘എ’, പാകിസ്ഥാൻ ‘എ’ എന്നിവയും ഉൾപ്പെടുന്ന ഗ്രൂപ്പ് എയുടെ ഭാഗമാണ് ഇന്ത്യ ‘എ’ (എമർജിംഗ്), ബംഗ്ലാദേശ് ‘എ’, ശ്രീലങ്ക ‘എ’, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവർ ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുന്നു. ൽ ജൂൺ 21നാണ് ഫൈനൽ.

India ‘A’ (Emerging) Squad: Shweta Sehrawat (Captain), Soumya Tiwari (vice-captain), Trisha Gongadi, Muskan Malik, Shreyanka Patil, Kanika Ahuja, Uma Chetry (wicketkeeper), Mamatha Madiwala (wicketkeeper), Titas Sadhu, Yashasri S, Kashvee Gautam, Parshavi Chopra, Mannat Kashyap, B Anusha.

Exit mobile version