Site icon Fanport

എമേർജിംഗ് ഏഷ്യ കപ്പ്, ഇന്ത്യ ഫൈനലിൽ

എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ എത്തി. മഴ കാരണം സെമി ഫൈനൽ മത്സരം നടക്കാതെ ആയതോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കേണ്ടിരുന്ന സെമി ഫൈനൽ ഇന്നലെ മഴ കാരണം റിസേർവ്സ് ഡേ ആയ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്നും മഴ പെയ്തതോടെ ഇന്ത്യ ഫൈനലിന് യോഗ്യത നേടി.

ഇന്ത്യ 23 06 20 15 07 28 055

മറ്റൊരു സെമി ഫൈനലിൽ ബംഗ്ലാദേശ് പാകിസ്താനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ചു. 6 റൺസിനാണ് പാകിസ്താനെ ബംഗ്ലാദേശ് തോല്പ്പിച്ചത്. നാളെ രാവിലെ 11 മണിക്ക് ആണ് ഫൈനൽ നടക്കുക.

Exit mobile version