പെറി വനിത ക്രിക്കറ്റര്‍, ഹര്‍മ്മന്‍പ്രീത് കൗര്‍ മൂന്നാം സ്ഥാനത്ത്

- Advertisement -

ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയയുടെ എല്‍സെ പെറി ലോക വനിത ക്രിക്കറ്റര്‍. വിമന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയതോടെ റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റ് അവാര്‍ഡിനും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അര്‍ഹയായി. ന്യൂസിലാണ്ടിന്റെ ആമി സാതര്‍ത്‍വൈറ്റ് രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗര്‍ മൂന്നാം സ്ഥാനവും ആണ് കൈക്കലാക്കിയത്. ഈ വര്‍ഷം ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ഇംഗ്ലണ്ടിന്റെ ലോക കപ്പ് ജേതാവും ഐസിസി ഹാള്‍ ഓഫ് ഫെയിലിടം പിടിച്ച റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടുകയായിരുന്നു. ഈ അവാര്‍ഡ് ആദ്യമായി ഏറ്റുവാങ്ങുന്ന താരം എന്ന ബഹുമതിയും പെറി ഇതോടെ സ്വന്തമാക്കി.

ഓസ്ട്രേലിയയുടെ ബെത്ത് മൂണിയാണ് ടി20 യിലെ ഉയര്‍ന്ന് വരുന്ന താരം. ആമി സാതര്‍ത്‍വൈറ്റ് ഏകദിനത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement