
ജേസണ്‍ റോയിയുടെ വെടിക്കെട്ടിന്റെ (38 പന്തില്‍ 74) പിന്‍ബലത്തില്‍ നേടിയ 204 റണ്‍സ് ജയിക്കാന്‍ മതിയാവുവോളമുള്ള റണ്‍സാണെന്ന് സറേ കരുതിയിട്ടുണ്ടെങ്കില്‍ അത് തീരെ പോര എന്നാണ് വാര്‍വിക്ക്ഷയറിലെ ന്യൂസിലാണ്ട് താരങ്ങള്‍ തെളിയിച്ചു കൊടുത്തത്. 205 റണ്‍സ് ലക്ഷ്യം 19.2 ഓവറില്‍ വാര്‍വിക് മറികടന്നപ്പോള്‍ തിളങ്ങിയത് രണ്ട് ന്യൂസിലാണ്ട് താരങ്ങളാണ്. നിര്‍ണ്ണായകമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂട്ടിയ ഗ്രാന്റ് എലിയട്ട്-കോളിന് ഡി ഗ്രാന്‍ഡോം കൂട്ടുകെട്ട്.
ടോസ് നേടിയ വാര്‍വിക്ക്ഷെയര്‍ സറേയെ ബാറ്റിംഗിനയയ്ച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയും ഓസ്ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ച്, മോയിസസ് ഹെന്റിക്കെസ് എന്നിവര്‍ തിളങ്ങിയ മത്സരത്തില്‍ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണത് 200 കടക്കാന്‍ സാധിച്ചുവെങ്കിലും 15-20 റണ്‍സ് പിന്നിലായാണ് തങ്ങളുടെ ഇന്നിംഗ്സ് അവസാനിച്ചതെന്ന് സറേയെ ചിന്തിപ്പിച്ചു കാണും. ഫിഞ്ച് 39 റണ്‍സ് നേടിയപ്പോള്‍ 48 റണ്‍സ് നേടിയ മോയിസസ് പുറത്താകാതെ നിന്നു. ആരോണ്‍ തോമാസണ്, ഒലിവര്‍ ഹാന്നന്‍-ഡാല്‍ബി എന്നിവര്‍ വാര്‍വിക്ക്ഷെയറിനായി രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ വാര്‍വിക്ക്ഷെയര്‍ ഇറങ്ങിയ ബാറ്റ്സ്മാന്മാര് വേഗത്തില്‍ പുറത്തായെങ്കിലും റണ്‍റേറ്റ് അധികം ഉയരാതെ നോക്കുവാന്‍ അവര്‍ക്ക് സാധിച്ചു. എഡ് പൊള്ളോക്ക്(24), ആഡം ഹോസ്(36), സാം ഹൈന്(29) എന്നിവരെല്ലാം തങ്ങളുടെ സ്കോറുകള്‍ വളരെ കുറച്ച് പന്തിലാണ് നേടിയത്. അവസാന ഏഴോവറില്‍ 62 റണ്‍സ് ലക്ഷ്യം എന്ന നിലയിലാണ് എലിയട്ട്-ഗ്രാന്‍ഡോം കൂട്ടുകെട്ട് ഒത്തുകൂടുന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സാണ് ടീമിനായി നേടിയത്. നായകനായ ഗ്രാന്റ് എലിയട്ട് 59 റണ്‍സ് നേടിയപ്പോള്‍ കോളിന് ഗ്രാന്‍ഡോം 39 റണ്‍സാണ് അപരാജിതമായ അഞ്ചാം വിക്കറ്റില്‍ നേടിയത്. വിജയത്തോടെ സെമിയിലേക്ക് വാര്‍വിക്ക്ഷെയര്‍ കടന്നു. റിക്കി ക്ലാര്‍ക്കിനാണ് രണ്ട് വിക്കറ്റ് ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial