Deanelgartonydezorzi

മാര്‍ക്രത്തിനെ പുറത്താക്കി സിറാജ്, ദക്ഷിണാഫ്രിക്ക 49/1

ഇന്ത്യയ്ക്കെതിരെ സെഞ്ചൂറിയണിൽ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 49/1 എന്ന നിലയിൽ. എയ്ഡന്‍ മാര്‍ക്രത്തെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും 38 റൺസ് കൂട്ടിചേര്‍ത്ത് ഡീന്‍ എൽഗാര്‍ – ടോണി ഡി സോര്‍സി കൂട്ടുകെട്ട് കൂടുതൽ നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ ലഞ്ച് വരെ എത്തിച്ചു.

എൽഗാര്‍ 29 റൺസ് നേടിയപ്പോള്‍ ഡി സോര്‍സി 12 റൺസ് നേടിയിട്ടുണ്ട്. സിറാജിനാണ് മാര്‍ക്രത്തിന്റെ വിക്കറ്റ്. നേരത്തെ കെഎൽ രാഹുല്‍ നേടിയ 101 റൺസ് ഇന്ത്യയെ 245 റൺസിലെത്തിക്കുകയായിരുന്നു.

Exit mobile version