
ഓസ്ട്രേലിയയ്ക്കെതിരെ ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനില്‍ ഡീന്‍ എല്‍ഗാര്‍ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുമ്പോള്‍ നേരിട്ടത് 199 പന്തുകളാണ്. ഏറ്റവും വേഗത കുറഞ്ഞ ടെസ്റ്റ് അര്‍ദ്ധ ശതകത്തിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ എത്തിചേര്‍ന്നത്.
2005ല്‍ ഇന്ത്യയ്ക്കെതിരെ 204 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ പാക് താരം അബ്ദുള്‍ റസാഖിനാണ് ഇപ്പോളും ഈ പട്ടികയിലെ ഒന്നാം സ്ഥാനം. മൊഹാലിയില്‍ വെച്ചായിരുന്നു റസാഖിന്റെ ഒച്ചിഴയല്‍ ഇന്നിംഗ്സ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial