കരുതലോടെ ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം കരുതലോടെ ദക്ഷിണാഫ്രിക്ക. 39/1 എന്ന ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സ് കൂടി നേടുന്നതിനിടെ നൈറ്റ് വാച്ച്മാന്‍ കാഗിസോ റബാഡയെ നഷ്ടമായി. 29 റണ്‍സ് നേടിയ റബാഡയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ 110/2 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്ക നേടിയിട്ടുള്ളത്.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തു കൂടിയ ഡീന്‍ എല്‍ഗാര്‍-ഹാഷിം അംല സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കുവാന്‍ ദക്ഷിണാഫ്രിക്കയെ സഹായിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ എല്‍ഗാര്‍ 38 റണ്‍സും അംല 31 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്. പാറ്റ് കമ്മിന്‍സിനാണ് ഇന്നിംഗ്സില്‍ ഇതുവരെ വീണ രണ്ട് വിക്കറ്റും ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെസ്സി ഇന്ന് ഇല്ല, പകരം യെറി മിന ടീമിൽ
Next articleഷഹജാസ് തെക്കൻ കേരളാ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ