ന്യൂലാന്‍ഡ്സില്‍ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

സ്കോര്‍ ആറില്‍ നില്‍ക്കെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ഡീന്‍ എല്‍ഗാര്‍-ഹാഷിം അംല കൂട്ടുകെട്ട് നേടിയ 69 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിന്റെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ മികച്ച നിലയില്‍. റണ്ണെടുക്കാതെ എയ്ഡന്‍ മാര്‍ക്രത്തെ ജോഷ് ഹാസല്‍വുഡാണ് പുറത്താക്കിയത്.

28 ഓവറുകള്‍ പിന്നിടുമ്പോള്‍ 75 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസില്‍ ഡീന്‍ എല്‍ഗാറും(40*) ഹാഷിം അംലയുമാണ്(31*) നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യൻസ് ലീഗ്, ചെൽസി സെമി ഫൈനലിന് അരികെ
Next articleചാമ്പ്യൻസ് ലീഗ്; ആദ്യ പാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം