
- Advertisement -
ഹോങ്കോംഗ് ഓഫ് സ്പിന്നര്‍ എഹ്സാന്‍ ഖാന്റെ ആക്ഷന്‍ അനുമതി നല്കി ഐസിസി. മാര്‍ച്ച് 8നു അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന്റെ ആക്ഷനെക്കുറിച്ചുള്ള പരാതി പോയത്. സിംബാബ്വേയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം പന്തെറിയുന്നത് ചിത്രീകരിച്ച ശേഷം ഐസിസിയുടെ ഹ്യൂമന്‍ മൂവ്മെന്റ് സ്പെഷ്യലിസ്റ്റുകള്‍ക്കു നല്‍കുകയും അവരുടെ വിലയിരുത്തലിനു ശേഷമാണ് താരത്തിനു ഇപ്പോള്‍ പന്തെറിയാന്‍ അനുമതി കിട്ടിയിരിക്കുന്നത്.
ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ 9 വിക്കറ്റുകളാണ് എഹ്സാന്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയിട്ടുള്ളത്. ഹോങ്കോംഗിനായി 12 ഏകദിനങ്ങളാണ് താരം കളിച്ചിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement