മാന്ത്രിക സ്പെല്ലുമായി സുരംഗ ലക്മല്‍

- Advertisement -

ആറ് ഓവറുകള്‍ ആറ് മെയിഡനുകള്‍. സുരംഗ ലക്മലിന്റെ ബൗളിംഗ് സ്പെല്ലാണിത്. ആദ്യ ടെസ്റ്റില്‍ കളി നടന്നതില്‍ താന്‍ എറിഞ്ഞ ആറു ഓവറുകളും മെയിഡനാക്കി മാറ്റുവാന്‍ ഈ ശ്രീലങ്കന്‍ താരത്തിനു ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ കഴിഞ്ഞു. മെയിഡനുകള്‍ മാത്രമല്ല ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ മൂന്ന് വിക്കറ്റുകളും താരം വീഴ്ത്തി. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ലോകേഷ് രാഹുലിനെ മടക്കിയ ലക്മല്‍ തന്റെ നാലാം ഓവറില്‍ ശിഖര്‍ ധവാനെയും വീഴ്ത്തി. തന്റെ ആറാം ഓവറില്‍ പൂജ്യത്തിനു കോഹ്‍ലിയെയും പുറത്താക്കിയതോടെ ആദ്യ ദിവസം തന്റെ പേരില്‍ കുറിക്കുകയായിരുന്നു സുരംഗ ലക്മല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement