Picsart 23 08 10 10 35 42 290

ലോകകപ്പ് ഒരുക്കങ്ങൾക്ക് ഇടയിൽ ഈഡൻ ഗാർഡൻസിൽ തീപിടിത്തം

ഏകദിന ലോകകപ്പിനായുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തീപിടിത്തം. ഗ്രൗണ്ടിലെ ഡ്രസ്സിംഗ് റൂമിൽ ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ജോലി ചെയ്തിരുന്നവരിടെ ശ്രദ്ധയിൽ പെട്ടെന്ന് തന്നെ തീപിടുത്തമ്പെട്ടത് കൊണ്ട് ആർക്കും അപകടത്തിൽ പരിക്കേറ്റില്ല. അഗ്നിശമന സേന ഉടൻ എത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. വാർത്ത പുറത്തുവന്നതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ദേബബ്രത ദാസ് ഗ്രൗണ്ടിൽ എത്തി. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായോ ഇല്ലയോ എന്ന് പരിശോധിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിടും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version