
- Advertisement -
ഇംഗ്ലണ്ട് പുരുഷ ടീമിന്റെ സെലക്ടറായി എഡ് സ്മിത്തിനെ നിയമിച്ചുള്ള ഉത്തരവ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കി. കഴിഞ്ഞ ദിവസം മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന് ദേശീയ സെലക്ടര്‍ ആകുമെന്ന് വാര്‍ത്തകള്‍ വന്നിരിന്നുവെങ്കിലും ഇന്നാണ് ഔദ്യോഗിക തീരുമാനം ബോര്‍ഡ് പുറത്ത് വിട്ടത്. ഈ അടുത്താണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും കഴിവുള്ള യുവതാരങ്ങളെ കണ്ടെത്തുവാനുമുള്ള ഘടനയില്‍ മാറ്റം വരുത്തിയത്. അതിന്റെ ഭാഗമായാണ് പുതിയ സെലക്ടറുടെ നിയമനവും.
എഡ് സ്മിത്തിന്റെ ആദ്യ ദൗത്യം പാക്കിസ്ഥാനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കലാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement