
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനു പുതിയ മുഖ്യ സെലക്ടര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്ന് സൂചന. മുന്‍ ബാറ്റിംഗ് താരം എഡ് സ്മിത്ത് ആണ് പുതിയ ചുമതല വഹിക്കുക എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് എഡ് സ്മിത്ത് കളിച്ചിട്ടുള്ളത്. കെന്റ്, മിഡില്‍സെക്സ് എന്നീ കൗണ്ടികള്‍ക്കായി വളരെ ദൈര്‍ഘ്യമേറിയ കൗണ്ടി പരിചയവും താരത്തിനുണ്ട്.
ജെയിംസ് വിറ്റേക്കര്‍ സ്ഥാനമൊഴിയുന്ന പദവിയിലേക്കാണ് സ്മിത്തിനെ പരിഗണിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial