ടെസ്റ്റിമോണിയല്‍ മാച്ചിനായി എഡ് ജോയ്സ് തിരികെ ക്രിക്കറ്റിലേക്ക്

- Advertisement -

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എഡ് ജോയ്സ് തന്റെ തീരുമാനം പുനപരിശോധിക്കുവാന്‍ ഒരുങ്ങുന്നു. സസ്സെക്സിനു വേണ്ടി ടെസ്റ്റിമോണിയല്‍ മാച്ച് കളിക്കുന്നതിനായാണ് താരം വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് തിരിച്ചു കളിയിലേക്ക് മടങ്ങിയെത്താന്‍ പോകുന്നതെന്നാണ് അറിയുന്നത്. അയര്‍ലണ്ടിനും ഇംഗ്ലണ്ടിനും വേണ്ടി കളിച്ചിട്ടുള്ള താരം അയര്‍ലണ്ടിന്റെ കന്നി ടെസ്റ്റ് മത്സരത്തിലും ഭാഗമായിരുന്നു. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനു ശേഷമാണ് താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

സസ്സെക്സിനും വേണ്ടി ഒരു പ്രദര്‍ശന മത്സരം കളിച്ച് തന്റെ റിട്ടയര്‍മെന്റിനു ചെറിയൊരു ഇടവേള നല്‍കുവാനാണ് താരം ശ്രമിക്കുന്നതെന്നാണ് അറിയുന്നത്. ജോയിസിന്റെ ടെസ്റ്റിമോണിയല്‍ വര്‍ഷത്തിന്റെ ഭാഗമായുള്ള മത്സരമാണെന്ന് പറഞ്ഞ ജോയ്സ് ചില ചാരിറ്റി മത്സരങ്ങളിലും പങ്കെടുക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement